ലാലു തന്നെ പിടിച്ചുവലിച്ച് ആലിംഗനം ചെയ്യുകയായിരുന്നുവെന്ന് കെജ്‌രിവാള്‍

Posted on: November 23, 2015 8:35 pm | Last updated: November 24, 2015 at 8:53 am
SHARE

hug1-K8RCoന്യൂഡല്‍ഹി: ബിഹാറിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലാലുപ്രസാദ് യാദവ് തന്നെ പിടിച്ച് വലിച്ച് ആലിംഗനം ചെയ്യുകയായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.ലാലുവും കെജ്രിവാളും ഒരുമിച്ചനില്‍ക്കുന്ന ചിത്രം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് വിശദീകരണവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്. ഒരിക്കല്‍ അഴിമതിവിരുദ്ധ സഖ്യം നിയച്ച കെജ്രിവാളിന്റെ പുതിയ സഖ്യം എന്ന് പരിഹസിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിനിടെയാണ് കെജ്രിവാള്‍ ലാലുപ്രസാദിനെതിരെ ആഞ്ഞടിച്ചത്.