കൊച്ചി: റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം പോലുള്ള ദേശീയ അവധി ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ വകുപ്പ് മേധാവിമാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി സ്വദേശിയായ നിമിഷ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. ഈ ദിവസങ്ങളില്‍ ദേശീയ തലത്തില്‍ പരേഡുകള്‍ നടക്കുമ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അതില്‍ പങ്കു ചേരാറുണ്ടെന്നും നിമിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.