അരവിന്ദ ഡിസില്‍വയും റമീസ് രാജയും ക്രിക്കറ്റ് അക്കാഡമി തുറന്നു

Posted on: November 23, 2015 7:40 pm | Last updated: November 24, 2015 at 8:27 pm
SHARE
അരവിന്ദ് ഡിസില്‍വയും റമീസ് രാജയും ക്രിക്കറ്റ് അക്കാഡമിയെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു
അരവിന്ദ് ഡിസില്‍വയും റമീസ് രാജയും ക്രിക്കറ്റ് അക്കാഡമിയെക്കുറിച്ച്
വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു

ദുബൈ: ശ്രീലങ്കയുടെ അരവിന്ദ ഡിസില്‍വ, പാക്കിസ്ഥാ ന്റെ റമീസ് രാജ എന്നിവര്‍ ചേര്‍ന്ന് യു എ ഇയില്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രം ആരംഭിച്ചു. ദി ഫ്യൂച്ചര്‍ ലെജന്റ്‌സ് ക്രിക്കറ്റ് അക്കാഡമി (എഫ് എല്‍ സി എ) ദുബൈയിലും ഷാര്‍ജയിലും പ്രവര്‍ത്തിക്കുമെന്ന് ഇ രുവരും വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു.
കുട്ടികളുടെ നൈസര്‍ഗിക പ്രതിഭക്കനുസരിച്ചുള്ള പരിശീലനമാണ് നല്‍കുകയെന്ന് റമീസ് രാജ വ്യക്തമാക്കി. വെസ്റ്റിന്റീസിന്റെ വിവ് റിച്ചാ ര്‍ഡ്‌സാണ് ഞങ്ങളുടെ ഇരുവരുടെയും റോള്‍ മോഡല്‍. അദ്ദേഹത്തെപ്പോലെ പ്രതിഭയുള്ള കളിക്കാര്‍ ഉയര്‍ന്നുവരണം, അരവിന്ദ ഡിസില്‍വ ചൂണ്ടിക്കാട്ടി. ലോകത്തെ മികച്ച ക ളിക്കാര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനെത്തും. ഇതിനുപുറമെ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here