മെഡിയോര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തുറന്നു

Posted on: November 23, 2015 7:36 pm | Last updated: November 23, 2015 at 7:36 pm
ദുബൈ മെഡിയോര്‍ ആശുപത്രിയില്‍ നടന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ്  പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാനേജര്‍ ഇന്‍തികാബ് ആലം ഉദ്ഘാടനം ചെയ്യുന്നു.  ഡോ. ഷാജിര്‍ ഗഫാര്‍ സമീപം
ദുബൈ മെഡിയോര്‍ ആശുപത്രിയില്‍ നടന്ന സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാനേജര്‍ ഇന്‍തികാബ് ആലം ഉദ്ഘാടനം ചെയ്യുന്നു.
ഡോ. ഷാജിര്‍ ഗഫാര്‍ സമീപം

ദുബൈ: ദുബൈ മെഡിയോര്‍ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തുടങ്ങി. പാക്കിസ്ഥാന്‍ കോച്ച് വഖാര്‍ യൂനുസ്, കളിക്കാരായ ശുഐബ് മാലിക്, മുഹമ്മദ് ഇര്‍ഫാന്‍, അഹ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ഹഫീസ്, ബാബര്‍ ആസം തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഭാവിയിലെ കായികതാരങ്ങള്‍ക്ക് മികച്ച ആരോഗ്യവും പരിചരണവും ലക്ഷ്യമിട്ടാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം തുടങ്ങുന്നതെന്ന് വി പി എസ് ഗ്രൂപ്പ് എം ഡി ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
വി പി എസ് ഗ്രൂപ്പ് സി ഇ ഒ ഡോ. ഷാജിര്‍ ഗഫാര്‍ സ്വാഗതം പറഞ്ഞു. കായിക വിനോദങ്ങ ളില്‍ ഏര്‍പെടുന്നവര്‍ക്ക് പരുക്കേറ്റാല്‍ ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഡോ. ഷാജിര്‍ ഗഫാര്‍ അറിയിച്ചു.