
അബുദാബി: അല്‍ വത്ബയിലെ അഡ്‌നോക് പമ്പ് തുറന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി പമ്പ് അടച്ചിരുന്നു. പമ്പുകള്‍ ആധുനികവത്ക്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ പമ്പ് അടച്ചതെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പമ്പ് അടച്ചതോടെ ഉപഭോക്തക്കള്‍ പമ്പ് പുനസ്ഥാപിക്കണമെന്ന് കമ്പനി അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പമ്പ് വീണ്ടും തുറന്നതെന്ന് സി ഇ ഒ അബ്ദുല്ല സാലിം അല്‍ ദഹേരി വ്യക്തമാക്കി.