വാരാചരണത്തില്‍ ആര്‍ ടി എ

Posted on: November 23, 2015 7:29 pm | Last updated: November 23, 2015 at 7:29 pm
SHARE
നൂതനാശയ വാരാചരണത്തില്‍ നൂര്‍ബേങ്ക് മെട്രോ സ്റ്റേഷനില്‍ ആര്‍ ടി എ ഒരുക്കിയ പ്രദര്‍ശനം
നൂതനാശയ വാരാചരണത്തില്‍ നൂര്‍ബേങ്ക് മെട്രോ സ്റ്റേഷനില്‍ ആര്‍ ടി എ ഒരുക്കിയ പ്രദര്‍ശനം

ദുബൈ: നവീന പൊതുഗതാഗത ബസുള്‍പെടെയുള്ളവ പ്രദര്‍ശിപ്പിച്ചു. നൂര്‍ ബേങ്ക് മെട്രോ സ്റ്റേഷനിലാണ് പ്രദര്‍ ശനം സംഘടിപ്പിച്ചത്. പുത്തന്‍ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഭാഗമായാണ് പ്രദര്‍ശനമെന്ന് ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഹൈടെക് സംവിധാനങ്ങളുള്‍കൊള്ളുന്നതാണ് ബസ്.
ആശയ വിനിമയത്തിന് ഇതില്‍ സൗകര്യമുണ്ടായിരിക്കും. ആര്‍ ടി എ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ ബസ് ഉപയോഗപ്പെടുത്തും. ആര്‍ ടി എയുടെ മെട്രോ, ട്രാം, വാട്ടര്‍ കനാല്‍, യൂണിയന്‍ ഒയാസിസ് ഇലക്ട്രിക്കല്‍ ബസ്, ഹൈബ്രിഡ് ടാക്‌സി തുടങ്ങിയവയെക്കുറിച്ചുള്ള പ്രദര്‍ശനമാണ് നൂര്‍ ബേങ്ക് മെട്രോ സ്റ്റേഷനില്‍ തുടങ്ങിയത്. ഇതോടൊപ്പം സര്‍വീസ് കിയോസ്‌കുകളും തുടങ്ങിയതായി ആര്‍ ടി എ ചെയര്‍മാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here