Connect with us

Gulf

പുതുമയാര്‍ന്ന നാളേക്ക്‌

Published

|

Last Updated

യു എ ഇ ട്രാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സപ്പോര്‍ട് സര്‍വീസ് സഈദ് അല്‍ സുവൈദി
പ്രദര്‍ശനം വീക്ഷിക്കുന്നു

അബുദാബി: ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് റഗുലേറ്ററിംഗ് അതോറിറ്റി (ട്രാ) “ടുവാര്‍ഡ്‌സ് ആന്‍ ഇന്നൊവേറ്റീവ് ടുമാറോ” അഥവാ “”പുതുമയാര്‍ന്ന നാളേക്ക് വേണ്ടി”” എന്ന ആശയവുമായി രംഗത്ത്. അബുദാബി യാസ് മാളിലായിരുന്നു തുടക്കം. സൈബര്‍ ഭീഷണിയെ സംബന്ധിച്ച് പുതുതലമുറക്ക് അവബോധമുണ്ടാക്കുന്നതിനാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണം സംഘടിപ്പിക്കുന്നത്. ഈ മാസം 28ന് അവസാനിക്കും.
ബോധവത്കരണം ട്രാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സപ്പോര്‍ട് സര്‍വീസ് സെക്ടര്‍ സഈദ് അല്‍ സുവൈദി ഉദ്ഘാടനം ചെയ്തു.
രണ്ട് പ്രധാന ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ബോധവത്കരണം സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തനസജ്ജമായ തലമുറ, നിലവിലെ തലമുറയെ എങ്ങനെ സൈബര്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്താം എന്നിവയാണവ. യാസ് മാളില്‍ പ്രത്യേകം സജ്ജമാക്കിയ പവലിയനില്‍ ഗെയിം സൈബര്‍ സുരക്ഷയെക്കുറിച്ച് യുവതലമുറയെ അവബോധം വളര്‍ത്തുന്നതിന് പ്രത്യേകമായി തയ്യാറാക്കിയ കൗണ്ടറുകളില്‍ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.
വിനോദംവഴി സൈബര്‍ അപകടം തടയുന്ന രീതികള്‍ പര്യവേഷണം ചെയ്യുന്ന “സേലം” എന്ന പേരിലുള്ള കാര്‍ട്ടൂണും കുട്ടികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്.
പുതുതലമുറയിലെ ഇളം മനസുകളില്‍ നവീനമായ ആശയത്തിന്റെ വിത്ത് നട്ട് കൂടുതല്‍ അറിവുകള്‍ നേടുന്നതിന് റോബോര്‍ട്ട് ഇന്‍സ്റ്റലേഷന്‍ അനുഭവിക്കാന്‍ പ്രത്യേകമായ റോബോര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്.
കാര്‍ട്ടൂണ്‍ കഥാപാത്രമായ സേലം ഗെയിം കുട്ടികള്‍ക്ക് ഘട്ടങ്ങളായി മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് സഈദ് അല്‍ സുവൈദി വ്യക്തമാക്കി.