Connect with us

Techno

ബന്ധം വേര്‍പിരിയുന്നവര്‍ക്ക് പ്രത്യേക ടൂളുമായി ഫെയ്‌സ്ബുക്ക്

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: പരസ്പര ബന്ധങ്ങള്‍ തകരുന്നത് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ ബന്ധങ്ങള്‍ എന്നെന്നേക്കുമായി പിരിയുന്നവര്‍ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ പുറത്തുവരുമ്പോഴാണ് പിരിഞ്ഞ ബന്ധങ്ങളെ ഓര്‍മപ്പെടുത്താതിരിക്കാന്‍ ഫെയ്‌സ്ബുക്ക് പുതിയ രീതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
ഏതെങ്കിലും കാരണവശാല്‍ പിരിഞ്ഞ സുഹൃത്തുക്കളുടെ പോസ്റ്റുകളും ഫോട്ടോയും ടൈം ലൈനില്‍ വന്ന് തെളിയുമ്പോള്‍ മനസില്‍ വേദന തോന്നുന്നവര്‍ക്കാണ് പിരിയാനുള്ള ടൂളൊരുക്കി ഫെയ്‌സ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.

ഒരാളുമായുള്ള ബന്ധം അവസാനിക്കുമ്പോള്‍ ഫെയ്‌സ്ബുക്ക് ടൂളിലൂടെ മുന്‍ സുഹൃത്തിന്റെ പോസ്റ്റുകളും ഫോട്ടോകളും കാണാതിരിക്കാനുള്ളക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കിടയിലാണ് പുതിയ ടൂള്‍ പരിശോധിക്കുക. പ്രതികരണത്തിനനുസരിച്ച്എല്ലാ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് എത്തിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം. ഫെയ്‌സ്ബുക്കിന്റെ പുതിയ ടൂളിനെക്കുറിച്ച് സജീവ ചര്‍ച്ചക്ക് സോഷ്യല്‍മീഡിയ വേദിയായിട്ടുണ്ട്. ഇത് നല്ലതോ ചീത്തയോ എന്നതില്‍ ഓണ്‍ലൈന്‍ പോളിംഗ് അടക്കം വന്നുകഴിഞ്ഞു.