ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ മരിച്ചു

Posted on: November 23, 2015 6:33 pm | Last updated: November 23, 2015 at 6:33 pm
SHARE

kashmirശ്രീനഗര്‍: ജമ്മുകാശിമീരിലെ നൗഷേര മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മലയാളി ജവാന്‍ പറഞ്ഞു. സുധിമേഷ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച്ച നിയന്ത്രണരേഖക്കടുത്ത് നിരീക്ഷണം നടത്തുന്ന സൈനിക വാഹനത്തിന് നേരെയായിരുന്നു അക്രമം.

കരസേന ഉടന്‍ ശക്തമായി തിരിച്ചടിച്ചു. ഒരു സൈനികന് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ് സൈനിക ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് സുധിമേഷ് മരിച്ചതെന്ന് സൈനിക വക്താവ് ലഫ്.കേണല്‍ മനീഷ് മേത്ത അറിയിച്ചു. തീവ്രവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

അതിനിടെ തെക്കന്‍ കശ്മീരിലെ സുള്ളിഗാമില്‍ പോലീസിന്റെ പ്രത്യേക സേനയും സൈന്യവും നടത്തിയ സംയുക്ത ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണ് കൊല്ലപ്പെട്ടവര്‍. കുപ്‌വാര മേഖലയില്‍ തീവ്രവാദികള്‍ക്കു വേണ്ടി രണ്ടാഴ്ചയായി തിരച്ചില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here