ജമ്മുവില്‍ തീര്‍ഥാടകരുമായിപ്പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം

Posted on: November 23, 2015 2:25 pm | Last updated: November 23, 2015 at 11:25 pm
SHARE

chopper-crash_ജമ്മു: ജമ്മു കാശ്മീരിലെ കത്രയില്‍ തീര്‍ഥാടകരുമായിപ്പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വൈനിതാ പൈലറ്റ് അടക്കം ഏഴ് മരണം. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കത്രയില്‍ നിന്ന സഞ്ജിചട്ടിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍.

പറന്നുയര്‍ന്ന ഉടനെയാണ് തീപിടിച്ചത്. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആയിരിക്കാം അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here