Connect with us

Kerala

സമത്വ മുന്നേറ്റ യാത്രക്കെതിരെ വിമര്‍ശനവുമായി നേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റയാത്രക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി. സമത്വ മുന്നേറ്റയാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധി യാത്രയാകുമെന്ന് വിഎസ് പരിഹസിച്ചു. ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളബനിയനും മാത്രമാകും. വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ കള്ളപ്പണം സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാകണം. 11000 കോടിയുടെ കള്ളപ്പണം വെള്ളാപ്പള്ളിയുടെ കൈയിലുണ്ട്. യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇത് മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വി എസ് ആവശ്യപ്പെട്ടു.

എസ്എന്‍ഡിപിയുടെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ആര്‍എസ്എസും ബിജെപിയും മാത്രമേ അത് ഇഷ്ടപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അതേസമയം ഹിന്ദു ഐക്യം എന്ന ലക്ഷ്യവുമായി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രക്ക് കാസര്‍കോട് തുടക്കമായി. യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.