ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രധാനപ്രതി കീഴടങ്ങി

Posted on: November 23, 2015 11:29 am | Last updated: November 23, 2015 at 12:55 pm
SHARE

online sex maphiaകൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്ന ജോഷി കീഴടങ്ങി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കൊച്ചിയിലാണ് ഇയാള്‍ കീഴടങ്ങിയത്. പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബംഗളുരുവില്‍ നിന്ന് എത്തിച്ചുകൊടുത്തത് ജോഷിയാണെന്നാണ് റിപ്പോര്‍ട്ട്. പറവൂര്‍, വാരാപ്പുഴ പീഡനക്കേസുകളിലും പ്രതിയാണ് ജോഷി. കേസില്‍ പിടിയിലായ അക്ബറിന്റെ മൊഴിയില്‍ നിന്നാണ് പൊലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ നേരത്തെ അറസ്റ്റിലായ രാഹുല്‍ പശുപാലനടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇവരെ വൈദ്യ പരിശോധന നടത്താന്‍ കോടതി ആവശ്യപ്പെട്ടു.
.

LEAVE A REPLY

Please enter your comment!
Please enter your name here