Connect with us

Palakkad

ആയുധധാരികളായി അഞ്ചംഗസംഘത്തെ കണ്ടെത്തി

Published

|

Last Updated

മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ കാണപ്പെട്ടു. ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം 6മണിയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനടുത്ത് എത്തിയത്. സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയിലൂടെയാണ് സംഘമെത്തിയതെന്നാണ് അറിയുന്നത്. ഈ സമയത്ത് കോര്‍പ്പറേഷനിലെ വനിതാ തൊഴിലാളിമാത്രമാണുണ്ടായിരുന്നത്. ആദ്യം മുണ്ടും ഷര്‍ട്ടും ധരിച്ച കയ്യില്‍ തോക്കുമായുളള ഒരാള്‍ ഓഫീസനടുത്ത് എത്തി സ്ത്രീ തൊഴിലാളിയോട് മാവോയിസ്റ്റാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇദ്ദേഹം തങ്ങളെ കണ്ടവിവരം പുറത്ത് പറയരുതെന്നും ഫോണില്‍ നിന്നും ആരെയും വിളിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയില്‍ പ്രത്യേക യൂണിഫോം ധരിച്ച സ്ത്രീയുള്‍പ്പെടെയുളള നാലുപേര്‍കൂടി വനമിറങ്ങിയെത്തി. ഇവരുടെ കയ്യിലും തോക്ക് ഉള്‍പ്പെടെയുളള ആയുധങ്ങളും ബാഗുകളുമണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ രാത്രി കാവല്‍ക്കാരായ രണ്ടുപേരെത്തി. ഏറെ നേരം ഇവരുമായി സംസാരിച്ച സംഘം അരിയുള്‍പ്പെടെയുളളഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടു.
ഇതിനിടെയില്‍ തൊട്ടടുത്ത വീട്ടിലെത്തി അരിയും സാധനങ്ങളുമായി രാത്രി പത്തുമണിയോടെ വനത്തിനകത്തേക്ക് കയറി പോവുകയായിരുന്നുവെത്രെ. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഒരാള്‍ മാത്രമാണ് കോര്‍പ്പറേഷന്‍ ജീവനക്കാരോടും, സമീപത്തെ വീട്ടുകാരോടും സംസാരിച്ചത്.
ബാക്കിയുളള സംഘാംഗങ്ങള്‍ക്ക് ഇദ്ദേഹം പ്രത്യേക കോഡ് ഭാഷയില്‍ പറഞ്ഞ് കൊടുക്കുകയായിരുന്നുവെത്രെ.
മണ്ണാര്‍ക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest