അമേരിക്കയില്‍ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു

Posted on: November 23, 2015 9:19 am | Last updated: November 23, 2015 at 2:34 pm
SHARE

new-orleans-shooting-വാഷിങ്ടണ്‍: ന്യൂ ഒര്‍ലെന്‍സില്‍ വെടിവയ്പ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഒരു മൈതാനത്ത് നടന്ന പരിപാടിക്കിടെയാണ് വെടിവയ്പ്പ്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു പ്രാദേശിക ടി വി ചാനലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

പ്രാദേശിക സമയം വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വെടിവയ്പ്പ്. 500 ഓളം പേര്‍ പരിപാടിക്കുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂ ഒര്‍ലെന്‍സ് മേയര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.