ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത ഒന്നാമത്

Posted on: November 22, 2015 9:25 pm | Last updated: November 22, 2015 at 9:25 pm
SHARE

kolkathaകൊല്‍ക്കത്ത: എഫ്‌സി ഗോവയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് അത്‌ലറ്റിക്കോ കൊല്‍ക്കത്ത ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിയുടെ സമസ്ത മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയ കൊല്‍ക്കത്ത എതിരാളികളെ തീര്‍ത്തും നിഷ്പ്രഭരാക്കിയാണ് വിജയം കൊയ്തത്. കൊല്‍ക്കത്തക്കായി ദക്ഷിണാഫ്രിക്കന്‍ യുവതാരം സൗമീഗ് ദൗത്തി(20, 78) ഇരട്ട ഗോള്‍ നേടി. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം (68), ബോര്‍ജ (22) എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

കഴിഞ്ഞ കളിയില്‍ മുബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലെത്തിയ സീക്കോയുടെ എഫ്‌സി ഗോവയെ കാഴ്ച്ചക്കാരാക്കിയായിരുന്നു കൊല്‍ക്കത്ത മൈതാനം വാണത്. ഇതോടെ പരസ്പരം ഏറ്റുമുട്ടിയ ആറ് മല്‍സരങ്ങളിലും ഗോവക്ക് മുന്നില്‍ തോല്‍വി വഴങ്ങിയിട്ടില്ല എന്ന കൊല്‍ക്കത്തയുടെ റെക്കോര്‍ഡും ഭദ്രമായി.

LEAVE A REPLY

Please enter your comment!
Please enter your name here