Connect with us

Kerala

കല്‍പ്പറ്റയില്‍ നാട്ടുകാരെ വിറപ്പിച്ച പുലിയെ പിടികൂടി

Published

|

Last Updated

കല്‍പ്പറ്റ: ഒരാഴ്ച്ചയോളമായി പെരുന്തട്ടയിലെ ജനങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. പെരുന്തട്ടയിലെ ജനവാസ കേന്ദ്രത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് പ്രദേശത്ത് ഭീതിപരത്തിയ പുള്ളിപ്പുലി ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്.

പെരുന്തട്ട എല്‍ പി സ്‌കൂളിന് സമീപത്താണ് പുലി ഇറങ്ങിയിരുന്നത്. ഇതിനടുത്ത വീടുകളിലെ നിരവധി ആടുകളെ പുലി കൊന്നുതിന്നുകയും ചെയ്തു. പകല്‍ നേരത്തെ തേയിലത്തോട്ടത്തില്‍ മേയുകയായിരുന്ന ആടുകളെ തങ്ങളുടെ കണ്‍മുന്നില്‍വച്ച് പിടിച്ചതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്. തേയിലത്തോട്ടത്തിലെ ജോലിക്കാര്‍ പകല്‍ ചെടികള്‍ക്കിടയില്‍ പുലി ഒളിച്ചിരിക്കുന്നത് കണ്ടിരുന്നു. ഇവര്‍ ബഹളം വച്ചതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് രക്ഷപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്.