ഈ വര്‍ഷം ആറു വഖൂദ് സ്റ്റേഷനുകള്‍ കൂടി

Posted on: November 22, 2015 6:40 pm | Last updated: November 22, 2015 at 6:40 pm
SHARE

waqud stationദോഹ: ഈ വര്‍ഷം അവസാനത്തോടെ ആറു വഖൂദ് പെട്രോള്‍ സ്റ്റേഷനുകള്‍ കൂടി തുറക്കും. ഇതോടെ വഖൂദ് സ്റ്റേഷനുകള്‍ 35 ആയി ഉയരും. കൂടാതെ അടുത്ത വര്‍ഷം സ്റ്റേഷനുകളുടെ നിര്‍മാണത്തിനും വികസനത്തിനുമായി 330 ദശലക്ഷം റിയാല്‍ ചെലവിടും.
സി റിംഗ് റോഡില്‍ പുതിയ സ്റ്റേഷന്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഖത്വര്‍ പെട്രോളിയം എന്‍ജിനീയറിംഗ് സര്‍വീസ് വിഭാഗം ഡയറക്ടര്‍ അഹ്മദ് അലി മിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം പെട്രോള്‍ പമ്പുകളുടെ വികസനത്തിനായി 100 ദശലക്ഷം റിയാലാണ് ചെലവിട്ടത്. കൂടുതല്‍ സൗകര്യങ്ങളോടെയുള്ള സ്റ്റേഷനാണ് സി റിംഗ് റോഡില്‍ തുറന്നത്. ഒരേ സമയം നാലു വരികളില്‍ 16 വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കാനുള്ള സൗകര്യമാണിവിടെ ഉള്ളത്. ഇതോടെ വഖൂദ് സ്റ്റേഷനുകള്‍ 29 ആയി ഉയര്‍ന്നതായും അദ്ദേഹം അറിയിച്ചു. 2019 ആകുമ്പോഴേക്കും രാജ്യത്ത് 100 സ്റ്റേഷനുകള്‍ എന്നതാണ് ലക്ഷ്യം.
ഇനി നിലവില്‍ വരുന്ന സ്റ്റേഷനുകളെല്ലാം ആധുനിക സൗകര്യങ്ങളുള്ളതാകും. ഷോപ്പിംഗ് സെന്റര്‍, സര്‍വീസ് സ്റ്റേഷന്‍ എന്നിവയെല്ലാം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പമ്പുകള്‍ തുടങ്ങും. ഇതോടെ പമ്പുകളുടെ അഭാവം സൃഷ്ടിക്കുന്ന പ്രതിസന്ധി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here