കുടുംബത്തെ അറിഞ്ഞു സ്‌നേഹിക്കുക, ബന്ധം സുദൃഢമാകും: ശാഫി സഖാഫി

Posted on: November 22, 2015 5:44 pm | Last updated: November 22, 2015 at 5:44 pm
SHARE

smart familyദുബൈ: സ്‌നേഹമുള്ള സുദൃഢമായ കുടുംബ ബന്ധത്തിന് കുടുംബത്തെ അറിഞ്ഞു സ്‌നേഹിക്കണമെന്ന് പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്ര പറഞ്ഞു.
ബര്‍ ദുബൈ ഐ സി എഫ് സംഘടിപ്പിക്കുന്ന ആറു മാസം നീണ്ടുനില്‍ക്കുന്ന ‘മെമ്മറൈസി’ന്റെ പ്രഥമ സംരംഭമായ സ്മാര്‍ട് ഫാമിലിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബത്തിലെ ഓരോ അംഗത്തിനും അവര്‍ അര്‍ഹിക്കുന്ന സ്‌നേഹവും ആദരവും പരിഗണനയും നല്‍കണം. മാതാപിതാക്കളാണ് കുടുംബത്തിന്റെ നായകര്‍. അവരെ കണ്ണീര്‍ കുടിപ്പിച്ചാല്‍ സ്വന്തം ജീവിതത്തില്‍ അവന്‍ അനുഭവിച്ചേ തീരൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്മാഈല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. വടശേരി ഹസ്സന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. സോണ്‍ സാഹിത്യോത്സവില്‍ ദഫ് അവതരിപ്പിച്ച ബര്‍ ദുബൈ ടീമിനുള്ള, സെക്ടര്‍ കമ്മിറ്റിയുടെ ട്രോഫിയും ഉസ്താദ് ശമീര്‍ ലതീഫിക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.
സുലൈമാന്‍ സഅദി കാരക്കുന്ന്, ഇസ്മാഈല്‍ ഉദിനൂര്‍, ഫൈസല്‍ സഅദി, മമ്മു ഹാജി എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദിര്‍ ചാലിശ്ശേരി സ്വാഗതവും ഇസ്മാഈല്‍ നെച്ചിക്കുണ്ട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here