വിജ്ഞാന ഉച്ചകോടി ഡിസംബര്‍ ഏഴിന് തുടങ്ങും

Posted on: November 22, 2015 5:41 pm | Last updated: November 22, 2015 at 5:41 pm
SHARE

Mr Jamal and Mr. Yakup Berisദുബൈ: മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വിജ്ഞാന ഉച്ചകോടി ഡിസംബര്‍ ഏഴു മുതല്‍ ഒമ്പത് വരെ ദുബൈ ഗ്രാന്റ് ഹയാത്തില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞരും മന്ത്രിമാരും അക്കാദമി വിദഗ്ധരുമടക്കം 40 പ്രഭാഷകര്‍ ഉണ്ടായിരിക്കും. വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാധ്യമം, സിനിമ തുടങ്ങിയ മേഖലയിലെ നൂതന ആശയങ്ങളാണ് ചര്‍ച്ച ചെയ്യുക. അറബ് മേഖലയിലെ വിജ്ഞാന സൂചിക സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തും. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍, ആപ്പിള്‍ കമ്പനി കോ ഫൗണ്ടര്‍ സ്റ്റീവ് ഓസ്‌നിയാക്, ജോര്‍ദാനിലെയും ലെബനോനിലെയും വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ നൂതനാശയ വാരാചരണത്തില്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ സജീവമായി പങ്കെടുക്കുമെന്നും എം ഡി ജമാല്‍ ബിന്‍ ഹുവൈറബ്, കോ ഓര്‍ഡിനേറ്റര്‍ യാക്കൂബ് ബേരിസ് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here