യു എ ഇയില്‍ കുറഞ്ഞ വാഹന വേഗം ക്രമീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന

Posted on: November 22, 2015 5:27 pm | Last updated: November 22, 2015 at 5:27 pm
SHARE

Abu-Dhabi-Road-To-Have-Speed-Limit-Reducedഅബുദാബി: യു എ ഇയില്‍ കുറഞ്ഞ വാഹന വേഗത മണിക്കൂറില്‍ 50 കിലോമീറ്ററായി കുറക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. 2013ല്‍ ലോകാരോഗ്യ സംഘടന യു എ ഇയില്‍ വിശദമായ പഠനം നടത്തിയിരുന്നു. രാജ്യത്ത് റോഡപകടങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക, ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററാക്കി ചുരുക്കുക തുടങ്ങിയവയാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനും നിര്‍ദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 30 കിലോമീറ്ററാക്കണമെന്നാണ് നിര്‍ദേശം. ഡ്രൈവര്‍മാരുടെ സ്വഭാവ സവിശേഷതകളെ സംബന്ധിച്ചും പഠനം നടത്തിയിരുന്നുവെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈക്കല്‍ ഡ്രസ്‌നസ് വ്യക്തമാക്കി. വാഹനം കുറഞ്ഞ വേഗതയിലാണെങ്കില്‍ അപകടത്തിന്റെ ആഘാതം കുറയും. 50 കിലോമീറ്റര്‍ വേഗതയിലാണ് വാഹനമെങ്കില്‍ കാല്‍നട യാത്രക്കാരുടെ മരണസാധ്യത കുറവാണ്. യു എ ഇയില്‍ ലക്ഷത്തില്‍ 10.9 ശതമാനം മരണമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here