രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ വര്‍ധിക്കുന്നെന്ന് ആഭ്യന്തര മന്ത്രാലയം

Posted on: November 22, 2015 3:22 pm | Last updated: November 22, 2015 at 5:34 pm
SHARE

Violenceന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോണ്‍ഗ്രസ് എം പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വര്‍ഗീയത വര്‍ധിക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്രധാന പങ്കുവഹിക്കുന്നൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ചെറുതും വലുതമായ 630 കലാപങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 68 പേര്‍ കൊല്ലപ്പെട്ടു. 1800ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ നാല് മാസത്തിനിടെ 300 കലാപങ്ങള്‍ നടന്നു. ഓരോ മാസവും 75 കലാപങ്ങള്‍ നടക്കുന്നു. ഫരീദാബാദിലെ പള്ളിക്കു നേരെയുണ്ടായ അക്രമവും ദാദ്രിയിലെ കൊലപാതകവുമാണ് പ്രധാന സംഭവങ്ങളായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2014ല്‍ 644 കാലപങ്ങളും 2013ല്‍ 823 കലാപങ്ങളും രാജ്യത്തുണ്ടായി. കലാപങ്ങളില്‍ ഭൂരിഭാഗവും ചെറുതും പ്രാദേശിക സ്വഭാവം ഉള്ളതുമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here