Connect with us

Kerala

തച്ചങ്കരിക്കെതിരെ നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ അനുമതി

Published

|

Last Updated

തിരുവനന്തപുരം: എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അനുമതി. ഡിജിപിയുടെ ശിപാര്‍ശ മന്ത്രി അംഗീകരിച്ചു. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചു.

സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് ജീവനക്കാരെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രസംഗിച്ചുവെന്നാണ് പരാതി. ഇത് ഐപിഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Latest