മ്യാന്‍മറില്‍ രത്നഖനിക്ക് സമീപം മണ്ണിടിച്ചില്‍; 70 മരണം; നൂറിലേറെ പേരെ കാണാതായി

Posted on: November 22, 2015 10:48 am | Last updated: November 22, 2015 at 4:09 pm
SHARE

myanmar landslide

യാങ്കോണ്‍: മ്യാന്‍മാറില്‍ രത്‌ന ഖനിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ 70 മരണം. നൂറിലേറെ പേരേ കാണാതായി. വടക്കന്‍ മ്യാന്‍മാറിലെ കച്ചിന്‍ സംസ്ഥാനത്തെ ഹാകന്ദില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. 70 പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 പേരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച രത്‌നഖനികളില്‍ ഒന്നാണ് ഹാകന്ദിലേത്. വര്‍ഷത്തില്‍ ശതകോടികളുടെ രത്‌നവ്യാപാരമാണ് ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നത്. ഹാകന്ദില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മണ്ണിടിച്ചിലില്‍ പത്ത് പേര്‍ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here