റിപ്പബ്ലിക് ദിനത്തില്‍ ഒലോന്‍ഡ് മുഖ്യാതിഥിയാകും

Posted on: November 22, 2015 10:27 am | Last updated: November 22, 2015 at 1:46 pm
SHARE

FRANCOIS HOLLANDEന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ഡ് മുഖ്യാതിഥിയാകും. ഇരു രാജ്യങ്ങളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് മുഖ്യാതിഥിയായി റിപ്പബ്ലിക് ദിനാഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ ഒലോന്‍ഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത്. ഈ ക്ഷണം ഫ്രഞ്ച് പ്രസിഡന്റ് സ്വീകരിച്ചിട്ടുണ്ട്.
ഫ്രഞ്ച് വിദേശകാര്യമന്ത്രി ലുറെന്റ് ഫാബിയസ് വെള്ളിയാഴ്ച ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ ആഴ്ച പാരീസില്‍ നടന്ന 129 പേരുടെ മരണത്തിന് വഴിവെച്ച തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒലോന്‍ഡിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു മുഖ്യാതിഥി.

LEAVE A REPLY

Please enter your comment!
Please enter your name here