ഹോണ്ട ഷൈന്‍ പുതിയ വകഭേദം വിപണിയില്‍

Posted on: November 21, 2015 10:10 pm | Last updated: November 21, 2015 at 10:10 pm
SHARE

honda shineഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 125 സിസി ബൈക്ക് എന്ന പെരുമയുള്ള ഹോണ്ട സി ബി ഷൈനിന്റെ പുതിയ വകഭേദം സി ബി ഷൈന്‍ എസ് പി വിപണിയിലെത്തി. അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സാണ് ഷൈന്‍ എസ് പിയുടെ പ്രധാന സവിശേഷത. സാധാരണ ഷൈനിന് നാല് സ്പീഡാണ് ഗീയര്‍ബോക്‌സാണുള്ളത്. ഉയര്‍ന്ന വേഗത്തില്‍ വൈബ്രേഷന്‍ കുറച്ച്, യാത്ര കൂടുതല്‍ സുഖപ്രദമാക്കാന്‍ അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സിനു കഴിയും.

എന്‍ജിനു മാറ്റമില്ല. 124.73 സിസി , സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 10.57 ബിഎച്ച്പി 10.30 എന്‍എം ആണ് ശേഷി. 65 കിമീ / ലിറ്റര്‍ ആണ് നിര്‍മാതാക്കള്‍ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

അഞ്ച് നിറങ്ങളില്‍ ലഭ്യമായ ഷൈന്‍ എസ് പിക്ക മൂന്ന് വേരിയന്റുകളുണ്ട്. കേരളത്തിലെ എക്‌സ് ഷോറൂം വില: സെല്‍ഫ് ഡ്രം അലോയ് 62,523 രൂപ , സെല്‍ഫ് ഡിസ്‌ക് അലോയ് 65,024 രൂപ , സെല്‍ഫ് കോംബി അലോയ് 67,023 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here