ബംഗ്ലാദേശ് ജമാഅത്ത് നേതാവിന്റെ ദയാഹരജി പ്രസിഡന്റ് തള്ളി

Posted on: November 21, 2015 9:56 pm | Last updated: November 21, 2015 at 9:56 pm

capital punishmentധാക്ക: 1971ലെ യുദ്ധകുറ്റകൃത്യത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അടക്കം രണ്ട് പ്രതിപക്ഷ നേതാക്കളുടെ ദയഹരജി പ്രസിഡന്റ് തള്ളി. ജമാഅത്തെ ഇസ് ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, ബിഎന്‍പി നേതാവ് സ്വലാഹുദ്ദീന്‍ ഖാദര്‍ എന്നിവരുടെ ദയാഹരജിയാണ് പ്രസിഡന്റ് അബ്ദുല്‍ ഹാമിദ് തള്ളിയത്.

1971ലെ വിമോചന സമര കാലത്ത് പാക്കിസ്ഥാനെ അനുകൂലിച്ചതുമായി ബനധപ്പെട്ടാണ് ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന വഴിയെന്നോണമാണ് ഇരുവരും പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിച്ചത്. വിമോചന സമരവുമായി ബന്ധപ്പെട്ട കേസില്‍ ഇത്തരത്തില്‍ ആദ്യമായാണ് ദയാഹരജി സമര്‍പ്പിക്കപ്പെട്ടത്.