ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; സെമി സാധ്യത മങ്ങി

Posted on: November 21, 2015 9:19 pm | Last updated: November 21, 2015 at 9:19 pm
SHARE

islചെന്നൈ: ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ക്ക് കനത്ത് തിരിച്ചടിയായി നിര്‍ണായക മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. ചെന്നൈയിന്‍ എഫ്‌സി 4-1നാണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ടാം ഹാട്രിക് കുറിച്ച കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയാണ് കേരളത്തിന്റെ സ്വപ്‌നങ്ങളെ മുന്നില്‍ നിന്ന് തല്ലെക്കെടുത്തിയത്. ധനചന്ദ്ര സിംഗ് ആണ് ചെന്നൈയിന്‍ എഫ്‌സിയുടെ നാലാം ഗോള്‍ നേടിയത്.

വിജയത്തോടെ 11 മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ചെന്നൈയില്‍ എഫ്‌സി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇനി വന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.