Connect with us

Gulf

സാങ്കേതിക സര്‍വകലാശാല ഗവേണിംഗ് ബോര്‍ഡിലേക്ക് പി എ ഇബ്രാഹീം ഹാജി

Published

|

Last Updated

അബുദാബി : സാങ്കേതിക സര്‍വകലാശാല ഗവേണിംഗ് ബോര്‍ഡിലേക്ക് വ്യവസായികളുടെ പ്രതിനിധിയായി ഡോ. പി എ ഇബ്രാഹിം ഹാജിയെ കേരള ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തു. ഇതോടെ സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഗവേണ്‍സില്‍ ഏഴ് അംഗങ്ങളായി. പതിനാല് അംഗ ഗവേണിംഗ് ബോര്‍ഡില്‍ ഇനി അഞ്ച് എംഎല്‍എമാരെയും രണ്ടു വിദ്യാര്‍ഥി പ്രതിനിധിയെയും തെരഞ്ഞെടുക്കാനുണ്ട്. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. പി എ ഇബ്രാഹിം ഹാജി. 1976ല്‍ സെന്‍ജ്വറി ട്രേഡിംഗ് കമ്പനിയിലൂടെയാണ് വ്യവസായ രംഗത്തെത്തിയത്. നിലവില്‍ അരഡസന്‍ സ്ഥാപനങ്ങളുടെ മേധാവി സ്ഥാനത്തുണ്ട്.

മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആന്‍ഡ് മിഡില്‍ ഈസ്റ്റിന്റെ കോ ചെയര്‍മാനാണ്. പി എ കോളേജ് മംഗലാപുരം, ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ, ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുവൈറ്റ്, പൈസ് ഗേള്‍സ് അക്കാദമി മഞ്ചേരി, റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കണ്ണൂര്‍ എന്നിവയുടെ ചെയര്‍മന്‍, ഇന്‍ഡസ് മോട്ടോര്‍ വൈസ് ചെയര്‍മാന്‍, അല്‍ ശമാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, ചേരമാന്‍ ഫിനാഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു .