പ്രവാസിസേവന കേന്ദ്രയുടെ സഹായത്തോടെ മലയാളികള്‍ നാട്ടിലേക്ക് മടങ്ങി

Posted on: November 21, 2015 6:08 pm | Last updated: November 21, 2015 at 6:08 pm

saudiജിദ്ദ : ഒഐസിസി ജിദ്ദ റീജിണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ചയും നടത്തി വരാറുള്ള പ്രവാസിസേവന കേന്ദ്രയുടെ സഹായത്തോടെ മൂന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ പ്രമുഖ കണ്‍ഷ്ട്രസന്‍ കമ്പനിയില്‍ 25 വര്‍ഷമായി ജോലി ചെയ്തരുന്ന പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുസ്തഫ കാറല്‍മാണ്ണ, ഹസ്സന്‍ കാറല്‍മണ്ണ എന്നിവരും 15 വര്‍ഷമായി ജോലി ചെയ്ത് രുന്ന കൊല്ലം സ്വദേശി ജോര്‍ജ്ജ്കുട്ടിയുമാണ് നാട്ടിലേക്ക് മടങ്ങിയത്.