ബാര്‍കോഴക്കേസിലെ അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവും: ആഭ്യന്തരമന്ത്രി

Posted on: November 21, 2015 3:30 pm | Last updated: November 21, 2015 at 8:13 pm
SHARE

chennithalaതിരുവനന്തപുരം: ബാര്‍കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതിരണം.

ബാര്‍കോഴക്കേസില്‍ മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാവുമോ എന്നും കോടതി ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here