Connect with us

Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിച്ചാല്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും: കാനം

Published

|

Last Updated

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കുന്നത് ഗുണകരമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഎമ്മിന്റേതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് സിപിഐ പ്രായപരിധി നിശ്ചയിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

നേരത്തെ സിപിഐ നേതാവ് സി ദിവാകരനും വി എസ് നയിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. ഈ പ്രായത്തിലുള്ള വി എസിന്റെ ഊര്‍ജസ്വലത എല്ലാ നേതാക്കള്‍ക്കും മാതൃകയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎമ്മില്‍ പ്രായപരിധിയില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

Latest