Connect with us

National

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേത്: മോദി

Published

|

Last Updated

ക്വലാലംപൂര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിമൂന്നാമത് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയല്ല ജനങ്ങളുടെ ആവേശമാണ് രാജ്യത്തെ വളര്‍ച്ചയെ നയിക്കുക. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പരിഷ്‌കരണങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോമുണ്ട്. ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളും ജനങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശംസയര്‍ഹിക്കുന്നു. ആസിയാനില്‍ ചെറിയ രാജ്യങ്ങളും വലിയ രാജ്യങ്ങളും മികച്ച സഹകരമാണ് നിലനില്‍ക്കുന്നത്. ഇന്ത്യ എന്നും ആസിയാനുമായി നല്ല ബന്ധമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയെ പരിഷ്‌കരിക്കലല്ല മറിച്ച്, ഇന്ത്യയുടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യം. സാമ്പത്തിക സ്ഥിരത ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.

ഇന്ന് രാവിലെയാണ് അദ്ദേഹം മലേഷ്യയിലെത്തിയത്. ചൈനീസ് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവാദം അടക്കമുള്ളവ ആസിയാന്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

Latest