കേരളത്തിന്റെ ഗുരുവിനെ ഈഴവ ഗുരുവാക്കരുത്: തോമസ് ഐസക്

Posted on: November 21, 2015 10:12 am | Last updated: November 21, 2015 at 10:12 am
SHARE

മാനന്തവാടി: കേരളത്തിന്റെ ഗുരുവിനെ ഈഴവ ഗുരവാക്കരുതെന്ന് സി പി എം കേന്ദ്രകമ്മറ്റിയംഗം ഡോ ടി എം തോമസ് ഐസക് പറഞ്ഞു. മാനന്തവാടി ഗവ കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച തണല്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഒന്നാമത് പി കെ കാളന്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും അനുസ്മരണ പ്രഭാഷണവും നടത്തുകയായിരുന്ന അദ്ദേഹം. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായി.
മതമേതായാലും മനുഷന്‍ നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗരു പറഞ്ഞത്. എന്നാല്‍ ഹിന്ദുവായാല്‍ മാത്രമേ നന്നാവു എന്നാണ് ബിജെ പിയും ആര്‍ എസ് എസും പറയുന്നത്. ഈ സന്ദേശം ഏറ്റെടുക്കാനണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്.കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ജാതിക്കെതിരെയും മതത്തിനെതിരെയും ശ്രീനാരായണ ഗുരുപറഞ്ഞത് സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തി പഥത്തിലെത്തിച്ചു. ജാതിവിരുദ്ധ സമരത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയത് വൈക്കം സത്യഗ്രഹമാണ്. ജാതിവിരുദ്ധ സമരത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതോടെ കര്‍ഷകതൊഴിലാളികള്‍ സംഘടിക്കുവാന്‍ തുടങ്ങി. ഇതോടെ ശീതങ്കന്‍ സാധുജന പരിപാലന പ്രസ്ഥാനം പിരിച്ചു വിട്ട് പ്രവര്‍ത്തകരോട് കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തില്‍ അണിചേരാന്‍ നിര്‍ദേശം നല്‍കി. ഇതെല്ലാം കാണിക്കുന്നത് ജാതിവുരുദ്ധതക്ക് കേരളത്തില്‍ നല്ല സ്വാധീനം ഉണ്ടെന്നതാണ്.
ജാതി പറഞ്ഞ് സംഘടിക്കുാവനും മതത്തിന്റെ പേരില്‍ ഒന്നാകുവാനുമാണ് ബിജെപി പറയുന്നത്. അതിന് കേരളത്തെ കിട്ടിയില്ലെന്നതാണ് തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. എസ് എന്‍ ഡി പി ബി ജെ പിക്കൊപ്പം നിന്നപ്പോഴും 14.2 ശതമാനം വോട്ടാണ് ബി ജെ പിക്ക് ലഭിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ 12 ശതമാനമായിരുന്നു ബി ജെ പിയുടെ വോട്ട്.
നവോത്ഥാന കാലത്തെ മുദ്രാവാക്യങ്ങള്‍ക്ക് എതിരാണ് ബി ജെ പിയുടെ നിലപാട്. അതിനോട് എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയുമെന്നാണ് വെള്ളാപ്പള്ളി പറയേണ്ടതുണ്ട്.
നിവര്‍ത്തന പ്രക്ഷോഭം ഉയര്‍ന്നത് ജോലിയില്‍ നിന്നും അവര്‍ണ്ണനെ മാറ്റി നിര്‍ത്തിയപ്പോഴാണ്. ഇന്ന് വീണ്ടും ആര്‍എസ്എസ് പറയുന്നത് സംവരണം വേണ്ടെന്നാണ്. അതിനെ സ്വാധൂകരിക്കാനണ് പല്ലേുമാരുടെ സമരം നടന്നത്. ഇത് തിരിച്ചറിയാന്‍ കേരളത്തിന് കഴിഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ വാക്ക് കേള്‍ക്കാതെ ജനങ്ങള്‍ വോട്ട് ചെയ്തതിലൂടെ വ്യക്തമാകുന്നത്. ദളിതരായ കുട്ടികളെ കൊന്ന് തള്ളിയപ്പോള്‍ പോലും അരുതെന്ന് പറയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നല്‍ക്കുന്ന രണ്ട് പിജി വിദ്യാര്‍ഥികള്‍ക്ക് പി കെ കാളന്റെ പേരിലുള്ള എന്‍ഡോവ്മന്റുകള്‍ ചടങ്ങില്‍ വെച്ച് നല്‍കി. മാനന്തവാടി ഗവകോളേജിലെ എം കോം വിദ്യാര്‍ഥിനി സി എം ജിന്‍സക്കും കണ്ണൂര്‍ സാര്‍വകലാശാലാ കാമ്പസിലെ സി അനുപ്രസാദിനുമാണ് എന്‍ഡോവ്മന്റുകള്‍ ലഭിച്ചത്. ഇരവുടെ പഠനകാലത്തെ ചിലവുകള്‍ര്‍ നിര്‍വഹിക്കുന്നതാണ് എന്‍ഡോവ്മന്റ്. പി കെ കാളന്‍ സ്മരക ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here