പ്രധാനമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മലേഷ്യയില്‍

Posted on: November 21, 2015 9:31 am | Last updated: November 21, 2015 at 11:33 am
SHARE

pm-modi-malaysiaക്വലാലംപൂര്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലെത്തി. ക്വലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ മോദിയെ മലേഷ്യന്‍ ഹൈക്കമീഷണര്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാംസ്‌കാരിക-സുരക്ഷാ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

പതിമൂന്നാമത് ആസിയാന്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ജപ്പാന്‍, ന്യൂസിലന്‍ഡ്, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം സിംഗപ്പൂരില്‍ കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here