എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍: ഇപ്പോള്‍ അപേക്ഷിക്കാം

Posted on: November 20, 2015 11:52 pm | Last updated: November 20, 2015 at 11:52 pm
SHARE

indian air forceഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കല്‍), ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) ഓട്ടോടെക്, ജി ടി ഐ, ഐ എഫ് (പി) ട്രേഡുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. അവിവാഹിതരായ യുവാക്കള്‍ മാത്രമേ അപേക്ഷിക്കാവൂ.
എഴുത്തു പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നീ ഘട്ടങ്ങള്‍ക്കു ശേഷമായിരിക്കും നിയമനം. അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഓരോ ട്രേഡുകളിലേക്കുമുള്ള യോഗ്യത പ്രത്യേകമായിരിക്കും. എഴുത്തുപരീക്ഷ 2016 മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ നടക്കും. കേരളത്തില്‍ കൊച്ചി പരീക്ഷാ കേന്ദ്രമാണ്.
അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും www. airmenselection. gov.in
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 28.

LEAVE A REPLY

Please enter your comment!
Please enter your name here