മുംബൈക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് ജയം

Posted on: November 20, 2015 11:50 pm | Last updated: November 20, 2015 at 11:50 pm
SHARE

Frantz Bertin of Mumbai City FC and Francis Dadzie of NorthEast United FC in action during match 42 of the Indian Super League (ISL) season 2  between NorthEast United FC and Mumbai City FC held at the Indira Gandhi Stadium, Guwahati, India on the 20th November 2015. Photo by Deepak Malik / ISL/ SPORTZPICS

ഗുവാഹത്തി: മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ഐ എസ് എല്‍ ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കയറി. ബ്രൂണോ ഹെറേറോയും ഡയമന്‍സി കമാറയും സ്‌കോര്‍ ചെയ്തു.
പതിനൊന്ന് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിന് പതിനാറ് പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി മുംബൈ ആറാം സ്ഥാനത്ത്. തുടക്കത്തില്‍ പരാജയങ്ങളില്‍ മുങ്ങിയ നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ എഫ് സിയുടെ തട്ടകത്തില്‍ അട്ടിമറി ജയം നേടിയാണ് ടൂര്‍ണമെന്റില്‍ തിരിച്ചുവരവ് ആരംഭിച്ചത്. അഞ്ച് തോല്‍വികളുള്ള നോര്‍ത്ത് ഈസ്റ്റ് ഒരു സമനിലയും അഞ്ച് ജയങ്ങളും നേടി കരുത്തറിയിച്ചത് അവസാന ഘട്ടത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here