വനിതാ നാവികസേന ഉദ്യോഗസ്ഥരുടെ പേം കമ്മീഷന്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted on: November 20, 2015 9:08 pm | Last updated: November 20, 2015 at 9:15 pm

indian navy women

ന്യൂഡല്‍ഹി: വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കണമെന്നുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പേം കമ്മീഷന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.

ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ആയ ഉദ്യോഗസ്ഥരെ പെര്‍മനന്റ് കമ്മീഷന്‍ ആയി പരിഗണിക്കണമെന്നായിരുന്നു വനിതാ നാവികസേന ഉദ്യോഗസ്ഥരുടെ ആവശ്യം. ഇത് അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.