Connect with us

Business

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 359.40 പോയിന്റ് ഉയര്‍ന്ന് 25,841.92ലും നിഫ്റ്റി 110.95 പോയിന്റ് നേട്ടത്തില്‍ 7842.75ലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര ഓഹരി വിപണികളിലും പ്രതിഫലിച്ചത്. 1782 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 925 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബജാജ് ഓട്ടോ, ഗെയില്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.