Connect with us

Gulf

അപകടങ്ങള്‍ യഥാസമയം അറിയിക്കാന്‍ ആപ്പ്

Published

|

Last Updated

ദോഹ: അപകടം നടന്ന സമയത്ത് തന്നെ അറിയിക്കാന്‍ സാധിക്കുന്ന മൊബൈല്‍ സംവിധാനവുമായി ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ (ക്യു എം ഐ സി). ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ഡയറക്ടറേറ്റുമായി ചേര്‍ന്നുള്ള ഈ പുതിയ പദ്ധതി വേള്‍ഡ് ഇറ്റ്മ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
അപകടം യഥാസമയം അറിയിക്കുന്നതോടൊപ്പം കൃത്യസ്ഥലം അധികൃതരെ ബോധ്യപ്പെടുത്താം. പെട്ടെന്ന് പ്രതികരിക്കാനും ആശയവിനിമയത്തിലെ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സാധിക്കും. യഥാസമയമുള്ള ട്രാഫിക് വിവരം, ലോക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ മുതലായവ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന തദ്ദേശീയമായി വികസമിപ്പിച്ചെടുത്ത സ്മാര്‍ട്ട് ആപ്പ് ആയ ഐ ട്രാഫിക് സൊലൂഷന്റെ ഭാഗമായാണ് പുതിയ സംവിധാനവും പ്രവര്‍ത്തിക്കുക. 2012ല്‍ ആരംഭിച്ച ഐട്രാഫിക് 1.3 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഐ ട്യൂണ്‍സിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇംഗ്ലീഷിലും അറബിയിലും ആപ്പ് ലഭിക്കും.
പുതിയ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത് എത്രമാത്രം സഹായിക്കുമെന്നും അറിയാന്‍ അതിയായ ആകാംക്ഷയുണ്ടെന്ന് ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സആദ് അല്‍ ഖര്‍ജി പറഞ്ഞു. ഖത്വറിന്റെ റോഡ് സുരക്ഷാ പദ്ധതികളെ പിന്തുണക്കാന്‍ ദേശീയ കമ്പനികളോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest