Connect with us

Gulf

റോബോട്ടിക് സഹായത്തോടെ ഹമദില്‍ 20 ശസ്ത്രക്രിയകള്‍

Published

|

Last Updated

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഹേര്‍ട്ട് ഹോസ്പിറ്റലില്‍ റോബോട്ടിന്റെ സഹായത്തോടെ ഈ വര്‍ഷം നടത്തിയത് 20 ശസ്ത്രക്രിയകള്‍. 2009 മുതല്‍ റോബോട്ടിന്റെ സഹായത്തോടെ 56 ബൈപാസ് ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. അമേരിക്ക, തുര്‍ക്കി, ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത മിനിമലി ഇന്‍വസീവ് കാര്‍ഡിയോതൊറാസിസ് സര്‍ജറി കോണ്‍ഫറന്‍സില്‍ കാര്‍ഡിയോതൊറാസിസ് സര്‍ജന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്‍വാഹിദ് അല്‍ മുല്ലയാണ് ഇക്കാര്യം അറിയിച്ചത്.
റോബോട്ടിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയയിലെ നൂതന വികാസങ്ങളെ സംബന്ധിച്ച് ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ഖത്വറിലെ ഇതിന്റെ വികസനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു സമ്മേളനം. ജി സി സി രാഷ്ട്രങ്ങളിലെ കാര്‍ഡിയോതൊറാസിസ് സര്‍ജന്‍മാര്‍ക്ക് സംഗമിക്കാനും സമ്മേളനം വേദിയൊരുക്കി.
എച്ച് എം സിയിലെ ട്രോമ, വാസ്‌കുലാര്‍ സര്‍ജറി മേധാവി ഡോ. ഹസന്‍ അല്‍താനിയുടെ സര്‍ജിക്കല്‍ റിപ്പയറിനുള്ള ബദല്‍ മാര്‍ഗമായ എന്‍ഡോവാസ്‌കുലാര്‍ ഓര്‍ട്ടിക് റിപ്പയര്‍ പഠനം അടക്കമുള്ള എട്ട് പ്രബന്ധ അവതരണങ്ങളും ഉണ്ടായിരുന്നു.