ജിദ്ദയില്‍ വോട്ടര്‍ സഹായ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Posted on: November 20, 2015 7:28 pm | Last updated: November 20, 2015 at 7:28 pm
SHARE

oiccജിദ്ദ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം ലഭിക്കുനതിന് ജിദ്ദ ഒഐസിസിയുടെ പ്രവാസി സേവന കേന്ദ്രയില്‍ അവസരം. വോട്ടര്‍ സഹായ സേവനങ്ങളുടെ ഉദ്ഘാടനം മീഡിയ ഫോറം പ്രസിഡണ്ട് പി എം മായിന്‍ കുട്ടി നിര്‍വ്വഹിച്ചു. എല്ലാ പരിഗണനകള്‍ക്കുമപ്പുറം പ്രവാസികള്‍ക്ക് പൊതുവായി ഇത്തരം സേവനം നല്‍കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

റിജ്‌നാല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ അധ്യക്ഷത വഹിച്ചു. 2016 ജനുവരി 1 നു 18 വയസ് തികയുന്ന എല്ലാവര്‍ക്കും www.ceo.kerala.gov.im എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താവുന്നതാണ്. എല്ലാ ബുധനാഴ്ചയും നടക്കുന്ന സേവന കേന്ദ്രയിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാനുള്ള സഹായം ലഭിക്കുനതിന് പുറമേ അവസാന ദിവസമായ നവംബര്‍ 30 വരെ ഒഐസിസി ഓഫീസിലും ഈ സേവനം ലഭ്യമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് അലി തെക്ക്‌തോട് ( 0504628886) കുഞ്ഞി മുഹമ്മദ് കോടശ്ശേരി ( 0551941296) സലാം പേരുവഴി (0506035631) സിദ്ദിഖ് ചോക്കാട് (0564262199) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.