ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

Posted on: November 20, 2015 6:35 pm | Last updated: November 20, 2015 at 6:35 pm
SHARE

DR K MOHAMMED BASHEER CALICUT VCതിരുവനന്തപുരം: ഡോ. കെ മുഹമ്മദ് ബഷീര്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് ബഷീറിനെ വിസിയായി ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് ഇത് സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. കേരള സര്‍വകലാശാല രജിസ്ട്രാറാണ് ഡോ.മുഹമ്മദ് ബഷീര്‍.

യുജിസി അനുശാസിക്കുന്ന നിയമനയോഗ്യതകള്‍ കര്‍ശനമായി നടപ്പാക്കിയുള്ള ആദ്യ വിസി നിയമാണ് ഇത്. പത്തുവര്‍ഷത്തില്‍ കുറയാതെ പ്രൊഫസര്‍ തസ്തികയിലോ സമാനപദവിയിലോ സേവനമനുഷ്ടിക്കണമെന്നതായിരുന്നു മിനിമം യോഗ്യത. നൂറിലധികം പേര്‍ വിസി നിയമനത്തിനായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here