Connect with us

Kerala

ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു

Published

|

Last Updated

പേരാമ്പ്ര: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു. പേരാമ്പ്ര പൈതോത്ത് പുളിക്കോട്ട് മീത്തല്‍ കോളനിയിലെ മഹേഷ് (45) ആണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുഴഞ്ഞ് വീണത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കഴിഞ്ഞ ആറ് മാസത്തോളമായി ജയില്‍ വാസമനുഭവിച്ചുവരുന്ന മഹേഷിന്റെ റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. തന്നോട് കാണിച്ച ക്രൂരത മറന്ന്, ഇയാളെ ജാമ്യത്തിലിറക്കുന്നതിന് ആവശ്യമായ രേഖകളുമായി ഭാര്യ ഇതേസമയം കോടതിയിലുണ്ടായിരുന്നു.