ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിക്ക് എതിരെ കൊലക്കുറ്റം ചുമത്തി

ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പീറ്റര്‍ മുഖര്‍ജിയെ സിബിഐ കസ്റ്റഡിയിലെടുത്തത്.
Posted on: November 20, 2015 3:18 pm | Last updated: November 20, 2015 at 3:19 pm
SHARE

pieter mukharjee

മുംബൈ: ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. വ്യാഴാഴ്ചയാണ് പീറ്റര്‍ മുഖര്‍ജിയെ സി ബിഐ സംഘം അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജിയെ കഴിഞ്ഞ ആഗസ്റ്റില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പീറ്റര്‍ മുഖര്‍ജിയെ സിബിഐ കസ്റ്റഡിയിലെടുത്തത്. പീറ്റര്‍ മുഖര്‍ജിയുടെ അറിവോടെയാണ് ഷീനബോറയെ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ഷ്യാം റാമും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.