Connect with us

Gulf

എണ്ണ വിലയിടിവ് ദുബൈയുടെ പദ്ധതികളെ ബാധിക്കില്ലെന്ന്

Published

|

Last Updated

ദുബൈ: ആഗോള തലത്തില്‍ എണ്ണവിലയിലുണ്ടായ ഇടിവ് ദുബൈയുടെ വികസന പദ്ധതികളെ ബാധിക്കില്ലെന്ന് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബൈ(ഐ സി ഡി) ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അല്‍ ശൈബാനി വ്യക്തമാക്കി. ദുബൈയുടെ ചെലവുകളെയും എണ്ണവില ബാധിക്കില്ലെന്നതിനാല്‍ ചെലവുകള്‍ ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. ദുബൈയുടെ വികസന തന്ത്രങ്ങളിലും മാറ്റംവരുത്തില്ല. ബജറ്റ് സന്തുലനത്തിലായതിനാല്‍ പുതുതായി ഫണ്ട് സ്വരൂപിക്കേണ്ടതുമില്ല. രാജ്യത്തിന്റെയും പ്രത്യേകിച്ച് ദുബൈയുടെയും വളര്‍ച്ചാ നിരക്ക് പ്രതീക്ഷക്കൊത്ത രീതിയിലാണ്. ഐ സി ഡിയുടെ നിക്ഷേപം 19,000 കോടി ദിര്‍ഹമാണ്. ദുബൈയിലെ ബേങ്കുകളിലുള്ള നിക്ഷേപം ഉള്‍പെടെയാണിത്. എമിറേറ്റ്‌സ് എന്‍ ബി ഡി, ദുബൈ ഇസ്‌ലാമിക് ബേങ്ക്, എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവയിലായാണ് ഐ സി ഡിയുടെ നിക്ഷേപമെന്നും അദ്ദേഹം വെളിപ്പെടുത്തി.