Connect with us

Gulf

ഒഴുകി നടക്കുന്ന വില്ലകളുമായി ഹൃദയാകൃതിയിലുള്ള ദ്വീപ് നിര്‍മിക്കുന്നു

Published

|

Last Updated

ഹൃദായകൃതിയിലുള്ള ഒഴുകുന്ന വില്ലകളുടെ രൂപരേഖ

ദുബൈ: നഗരതീരത്തോട് ചേര്‍ന്നുള്ള ഹൃദയാകൃതിയുള്ള ദ്വീപില്‍ ഒഴുകി നടക്കുന്ന വില്ലകള്‍ നിര്‍മിക്കുന്നു.
അടുത്ത വര്‍ഷമാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറുക. നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ഓസ്‌ട്രേലിയന്‍ കമ്പനിയായ ക്ലെന്റിന്‍സ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ് വില്ലകള്‍ നിര്‍മിക്കുന്നത്. മഞ്ഞും മഴയും കാണാനും അനുഭവിക്കാനും സാധിക്കുന്ന രീതിയിലാണ് ദ്വീപ് ഒരുക്കുക. ദ ഫ്‌ളോട്ടിംഗ് സീഹോര്‍സ് എന്ന പേരില്‍ ജലത്തിന് അടിയില്‍ മുറികളുള്ള വില്ലകള്‍ നിര്‍മിച്ച് പ്രശസ്തി നേടിയ കമ്പനിയാണിത്.
അത്യാഢംബര രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആദ്യ ഘട്ടത്തില്‍ 51 വില്ലകളാവും പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കുക. വെള്ളത്തില്‍ ഒഴുകിനടക്കുന്ന രീതിയിലുള്ള വില്ലകള്‍ക്ക് ലഭിച്ച വന്‍ അംഗീകാരമാണ് ഇത്തരം ഒരു പദ്ധതിക്ക് പ്രേരണയായതെന്ന് കമ്പനിയുടെ ചെയര്‍മാന്‍ ജോസഫ് ക്ലെന്റിന്‍സ്റ്റ് വ്യക്തമാക്കി.

Latest