എഫ് എന്‍ സി അംഗങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ പാലം-ശൈഖ് മുഹമ്മദ്‌

Posted on: November 20, 2015 2:51 pm | Last updated: November 23, 2015 at 8:49 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എഫ് എന്‍ സി ആസ്ഥാനത്ത് സംസാരിക്കുന്നു
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എഫ് എന്‍ സി ആസ്ഥാനത്ത് സംസാരിക്കുന്നു

ദുബൈ: സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലെ പാലമാണ് എഫ് എന്‍ സി അംഗങ്ങളെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
എഫ് എന്‍ സി ആസ്ഥാനത്ത് അംഗങ്ങളുമായി സംസാരിക്കവേയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കൗണ്‍സില്‍ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി തുടങ്ങിയവരും 16ാമത് എഫ് എന്‍ സി സെഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
40 അംഗങ്ങളാണ് എഫ് എന്‍ സിയിലുള്ളത്. ഇവരില്‍ ഒമ്പത് പേര്‍ സ്ത്രീകളാണ്. ഇന്നലെയായിരുന്നു എഫ് എന്‍ സിയുടെ 16ാമത് കൗണ്‍സിലിന് തുടക്കമായത്.