വിഎം സുധീരനെതിരെ താന്‍ പരാതി പറഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല

Posted on: November 20, 2015 1:38 pm | Last updated: November 21, 2015 at 9:46 am
SHARE

12TV_V_M_SUDHEERAN_1752635fതിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അടുത്ത് പരാതി പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തികച്ചും അസത്യവും അടിസ്ഥാന രഹിതവുമാണെന്ന്്് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വരുമ്പോള്‍ ആദരണീയായ കോണ്‍ഗ്രസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുകയും, കേരളത്തിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്തത് ഒട്ടും ശരിയായില്ലെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ചെറിയ തിരിച്ചടിയുണ്ടായെന്നത് ശരിയാണ്. എന്നാല്‍ ആ തിരിച്ചടിയെ കോണ്‍ഗ്രസ് ഒറ്റെക്കെട്ടായി നിന്ന് അതിജീവിക്കും. ഇത് പരാതി പറയാനുള്ള സമയമല്ല. അടുത്ത ദിവസങ്ങളില്‍ ഞാനും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും പതിനാല് ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി ഈ തിരച്ചടിയെ നേരിടേണ്ട തന്ത്രങ്ങള്‍ കൂട്ടായി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here