Connect with us

Wayanad

പൂതാടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നത് ശ്രദ്ധേയമായി

Published

|

Last Updated

പനമരം: പൂതാടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാത്തത് രഹസ്യ ധാരണ പൊളിക്കുന്നതിനാണെന്ന് പൂതാടി കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷമാണ് എല്‍ ഡി എഫിന് ലഭിച്ചത്. എല്‍ ഡി എഫ് 10, യു ഡി എഫ് എട്ട്, ബി.ജെ.പി നാല് എന്നിങ്ങനെയാണ് കക്ഷി നില. ഇവിടെ എല്‍ ഡി എഫിനാണ് മുന്‍തൂക്കമെങ്കിലും കേവല ഭൂരിപക്ഷം കൊണ്ട് ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ പ്രയാസം നേരിടുമെന്നതില്‍ കോണ്‍ഗ്രസ്് നിരുപാധിക പിന്തുണ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബി ജെ പി യുടെ സഹായത്തോടെ ഭരണം പിടിക്കാനുളള ശ്രമമാണ് വിഫലമായത്.
ബി ജെ പി നേതാവായ ബത്തേരിയിലെ അഡ്വക്കേറ്റിന്റെ സഹായത്തോടെ ബി ജെ പിയുടെ മുന്‍ മണ്ഡലം പ്രസിഡന്റിന്റെ എല്‍ ഐ സി ഓഫീസില്‍ വെച്ച് ഡി സി സി ജനറല്‍ സെക്രട്ടറി, മണ്ഡലം ബ്ലോക്ക് പ്രസിഡന്റ്് എന്നിവരുടെ രഹസ്യ യോഗത്തില്‍ ബി ജെ പിയിലെ 19 -ാം വാര്‍ഡില്‍ നിന്നും മത്സരിച്ച ലതാ മുകുന്ദനെ പ്രസിഡന്റായി തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. കോണ്‍ഗ്രസിന്റെ 8 ഉും ബി.ജെ.പിയിലെ 4 അംഗങ്ങളും ചേര്‍ന്നാല്‍ ഭരിക്കാനുളള ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കു കൂട്ടലാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രഹസ്യ ധാരണയെ കുറിച്ച് മറ്റുളള വിജയിച്ച് മെമ്പര്‍മാര്‍ക്കോ പൂതാടിയിലെ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്കോ അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇങ്ങനെയുളള നീക്കത്തെ കുറിച്ച് പൂതാടിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞത് രാത്രി വൈകിയാണ്.കോണ്‍ഗ്രസിന്റെ അടിയന്തിര മീറ്റിംഗ് കൂടി പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി 8-ാം വാര്‍ഡില്‍ നിന്നും വിജയിച്ച എല്‍.ഡി.എഫിലെ രുഗ്മിണി സുബ്രഹ്മണ്യത്തെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.ശ്രീജ സാബു പിന്താങ്ങി.ടി ആര്‍ രവി നിര്‍ദേശിച്ചു. ഇവിടെ എല്‍ ഡി എഫിന് 10 ഉും, യു ഡി എഫിന് 8 ഉും,ബി ജെ പിക്ക് 4 ഉും സീറ്റാണ് ലഭിച്ചത്. ബി.ജെ.പിയിലെ ശ്രീജയാണ് പ്രസിഡന്റായി മത്സരിച്ചത്. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ ശ്രീജ സാബുവിനെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ രാജേഷ് ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

---- facebook comment plugin here -----

Latest