പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Posted on: November 20, 2015 11:50 am | Last updated: November 20, 2015 at 2:43 pm

GHOMATHIഇടുക്കി: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ജീവനൊടുക്കാന്‍ ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതിക്കെതിരെ നിരവധി അപവാദങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമമെന്ന് ഭര്‍ത്താവ് പറഞ്ഞു. ഗോമതി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.